May 15

ഇന്ന് ഞായറാഴ്ച ഞാൻ പാലൊന്നും വാങ്ങിക്കാതെ ഒരുങ്ങി പള്ളിയിൽ പോയി. നാളെ youthcamp ആണ്. അതിന് രൂപ കൊടുത്തു. വീണ്ടും വീണ്ടും എന്റെ മനസ്സ് കരുത്താർജിക്കുന്നൊണ്ട്. ഇപ്പോൾ അവളെ തന്നെ കെട്ടണമെന്നാഗ്രഹം ശക്തി പ്രാപിക്കുന്നു.
  ഇന്നത്തെ യൂത്ത്മീറ്റിംഗിൽ എന്റെ ഡയലോഗ് കൊറച്ചു കടന്ന് പോയോ എന്നാ ഇപ്പോൾ. പക്ഷേ അങ്ങനെ കടന്ന് പോയത് കൊണ്ട് എന്റെ വലിയൊരു തെറ്റിദ്ധാരണ മാറി കിട്ടി. എന്താന്നെന്നു ഇതിൽ പറയുന്നില്ല, പക്ഷേ Rijo bro എന്നെ വിളിച്ചിരുന്നു എന്ന് പറയുമ്പോൾ കൊറച്ചു മനസിലാകുമെന്നു തോന്നുന്നു. ഇനിയവൾ light rose colour ഡ്രെസ്സ് ഇടുമോ? ഛേ! ഇപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
 ഞാൻ അങ്ങനെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഒരു കാര്യവും കൂടി  എനിക്ക് മനസിലായി. ദൈവം തരുമെന്ന് വാക്ക് പറഞ്ഞെങ്കിൽ തരും. ഉത്തരവാദിത്വം ദൈവത്തിനാണ് . വാക്ക് പറഞ്ഞവൻ മാറുകില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

nov 14

dec 14