8 feb 2022

 

ഇന്ന് ക്ലാസ് നേരത്തെ കഴിഞ്ഞു. കൃപാദാസ് എനിക്കു മുന്നമേ പോയി. അവനിന്നലെ ഒരു മൊബൈല്‍ മെടിച്ചായിരുന്നു. പക്ഷേ അതിന്റെ ചാര്‍ജറു കടക്കാര്‍ കൊടുത്തില്ല. എന്തായാലും അവനിനു കിട്ടുമായിരിക്കും. ഇപ്പോ ഞാന്‍ നന്നായി ചെയുന്നുണ്ട്.നേരത്തെയും ചെയുമായിരുന്നു പക്ഷേ പി‌എസ്‌സി ക്ലാസ്സും ഞാന്‍ എടുക്കുന്നത് കൊണ്ട് ചിലപ്പോ ശ്രദ്ധ കുറവ് ഉണ്ടായിരുന്നിരിക്കാം.

      വാക്കാണു ഏറ്റവും വല്യ സത്യം  എന്നു നിന്‍റെ മൊയ്തീന്‍റെ സിനിമയിലെ  കാര്യം  തന്നെയാ എനിക്കു ഈ കാര്യത്തിലും പറയാനുള്ളത്. 2021 ല്‍ ഞാന് 100 വീഡിയോസു ഇടുമെന്ന് ഒരു വാക്ക് ഉണ്ടായിരുന്നു .അത് പാലിക്കാന്‍ വേണ്ടിയാ ഞാന്‍ പണിപ്പെട്ടിരുന്നത്. തന്മൂലം എന്‍റെ ശ്രദ്ധ അല്പം മാറിയിട്ടുണ്ടാവാം. ഇനി മാറുകേല. ഇന്നലെയും രമ്യയുടെ കാര്യം ഒന്നും കൂടി മനസില്‍ ഉറപ്പിക്കുകയുണ്ടായി. ദൈവം എനിക്കു വിധിച്ചതെങ്ങില്‍ തന്നിരിക്കും. എന്തായാലും സ്വര്‍ഗീയ  അപ്പന് അധികാരമുണ്ട്. അപ്പന് മക്കളെ വിഷമിപ്പിക്കാന്‍ കഴിയില്ല എന്നാണ് ഇതുവരെ ജീവിച്ച അനുഭവത്തില്‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5