jan 30 2022

 

ഇന്ന് പെണ്ണ്‍ കാണാന്‍ പോയ ദിനമായിരുന്നു. ഒരുപാട് സങ്കടം തോന്നിയ ഒരു ദിനവുമായിരുന്നു ഇന്ന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പപ്പയെ മിസ്സ് ചെയ്ത ദിനം. ഇന്ന്‍ പപ്പയുണ്ടായിരുന്നുവെങില്‍ എന്‍റെ  ഇഷ്ടം ഞാന്‍ തുറന്നു പറയുമായിരുന്നു. എനിക്കു സ്ട്രോങ്ങായി recommend എങ്കിലും ചെയ്യാമായിരുന്നു . എനിക്കു മമ്മി ഒറ്റക്കാവും എന്നതു കൊണ്ടുണ്ടായ ഇഷ്ടമല്ല അവളോടു. പിന്നെയെല്ലാം ദൈവം വിധിച്ചത് പോലെ നടക്കട്ടെ എന്നുള്ള ചിന്തയാണെനിക്ക്. 

         വിധി എന്ന്‍ പറഞ്ഞു എന്‍റെ ഇഷ്ടങ്ങളെ പൂര്‍ണമായി തള്ളി കളയാന്‍ എനിക്കോകില്ല. സ്വര്‍ഗീയ അപ്പന് എല്ലാം അറിയാം .എന്നെ പൂര്‍ണമായി മനസിലാക്കുന്ന ഒരുവനെയുള്ളു. അവന്‍ തരുമെന്നും എനിക്കറിയാം. അവനെന്നും ഇവനെന്നും വിളിക്കുന്നത് കൊണ്ട് ഞാന്‍ ദൈവത്തെ താഴ്ത്തികാട്ടുന്നു എന്ന ചിന്ത ആര്‍ക്കും ഉണ്ടാകരുതെന്ന് അപേക്ഷ!!!! എനിക്ക് അത്രത്തോളം പ്രിയപ്പെട്ടവരെയാണ് ഞാന്‍ അങ്ങനെ അഭിസംബോധന ചെയ്യുന്നത് .

അഭിപ്രായങ്ങള്‍