nov 13

ഇന്ന് shine പാസ്റ്ററുടെ ആദ്യത്തെ മെസേജ് ആയിരുന്നു . ഞാന്‍ ഇന്നലെ iron ചെയ്തപ്പോള്‍ ചിന്തിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നത്തെ msg മുഴുവന്‍. നേരത്തെ ramsharath പറഞ്ഞ മെസ്സെജും ഇപ്രകാരമായിരുന്നു. എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.നാളെ ആര്‍ച്ചയുടെ b'day ആണ്. ആര്‍ച്ച ആരെന്നായിരിക്കും നീ ഇപ്പോ ചിന്തിക്കുന്നത് ? എന്തായാലും ഞാനാ കാര്യമൊക്കെ പറയും സമയമാവട്ടെ . ഒരു പള്ളിയിലെ മീഡിയ ജോലി നോക്കുന്ന എനിക്കു എന്തു വരുമാനം ,എനിക്കു സര്‍ക്കാര്‍ ജോലി ഇല്ലല്ലോ . ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ ,എനിക്കു ഈ സര്‍ക്കാര്‍ ജോലി എന്നു പറഞ്ഞാല്‍ ഒട്ടും ഇഷ്ടമില്ലാത്ത  ഒരു സംഭവമാ .സര്‍ക്കാര്‍ ജോലിയോടുള്ള വെറുപ്പ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെയാ . എന്‍റെ പപ്പയ്ക്ക് സര്‍ക്കാര്‍ ജോലി തന്നെ എന്നുള്ളത് സത്യം തന്നെ.അത് സെന്‍ട്രല്‍ govtജോലി .അത് വല്യ കുഴപ്പമൊന്നുമില്ല .

ഞാന്‍ ചര്‍ച്ചില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനു വേറെ ചില കാരണമുണ്ട്. അത് വെറും പണവും നിന്നെയും കണ്ടിട്ടല്ല ഞാന്‍ ചര്‍ച്ചില്‍ ആയിരിക്കുന്നെ . നിന്നെ തന്നെ എനിക്കു വേണമെന്ന് ഞാന്‍ വാശി പിടിക്കുന്നത് കര്‍ത്താവിന്  ഉദ്ദേശമുണ്ട് എന്നു ഉറപ്പായത് കൊണ്ട് തന്നെയാ . എന്‍റെ മനസില്‍ മാത്രം തോന്നിയൊരു കാര്യം മാത്രമായിരുന്നെങ്കില്‍ ,ഇതെന്‍റെ വയസ്സിന്‍റെ ചാപല്ല്യം എന്നൊക്കെ പറഞ്ഞ് ഞാനങ്ങു വിട്ടേനെ. ഒരു അമ്മയുടെ ദീനരോധനം കണ്ടാല്‍ മനസലിയാത്ത ആളൊന്നുമല്ല ഞാന്‍. അത് കൊണ്ട് ത്തന്നെയാണ് അവളെ എനിക്കു കല്യാണം കഴിപ്പിച്ചു തരുമോ എന്നു നേരിട്ടു വന്ന് ചോദിച്ചതും . പിന്നെ നിങ്ങളെ വിഷമിപ്പിച്ചു അവളെ സ്വന്തമാക്കാനൊരു താല്പര്യവും എനിക്കില്ല . തരുന്നെങ്കില്‍ എല്ലാമറിഞ്ഞോണ്ട് തരണം..
ഇന്ന് ഒരു പോസിറ്റീവ് response ഫ്രം Remya. Shine പാസ്റ്റര്‍ എന്തോ കാര്യം പ്രസംഗിച്ചു പറഞ്ഞപ്പോള്‍ അവള്‍ എന്നെ നോക്കിയൊന്ന് ചിരിച്ചു . കുറച്ചു നാളത്തെ പിണക്കം മാറിയത് പോലെ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5