my Day in Today

എന്‍റെ അഭിപ്രായങ്ങളും ചിന്തകളും പങ്ക് വെക്കാന്‍ ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു .എന്‍റെ കഥകള്‍ ഉണ്ടാവാം കവിതകള്‍ ഉണ്ടാവാം .ഈ രാജ്യത്തെ പറ്റിയുള്ള എന്‍റെ കാഴ്ചപ്പാടുകള്‍,എന്‍റെ കേരളത്തെ പറ്റിയുള്ള കാര്യങ്ങള്‍  എല്ലാം ഞാനീ ബ്ലോഗിലൂടെ പങ്ക് വയ്ക്കും .
ഞാന്‍ എന്‍റെ വാക്കില്‍ നിന്നു ഒരിക്കലും പിന്നോട്ടു പോകില്ല. ചിലപ്പോള്‍ തോന്നിയേക്കാം അവിടെ ഞാന്‍ ഇഷ്ടപ്പെടുന്ന കുട്ടി ഒളത്കൊണ്ടാണെന്ന് . But ദൈവത്തിന് കൊടുത്ത വാക്കില്‍ നിന്നു ഞാന്‍ പിറകോട്ടു പോകില്ല. ഇത്രയും നാള്‍ മമ്മി ക്കു പെന്‍ഷന്‍ കിട്ടുന്നില്ലലോ ,എനിക്കതിന് എറങ്ങാന്‍ പറ്റുന്നില്ലലോ എന്ന സങ്കടമായിരുന്നു . നേരത്തെ യായിരുന്നെങ്കില്‍ എഡിറ്റിങ് ക്ലാസിനു പോകുകയും വേണം പെന്‍ഷന്‍ അറേഞ്ച് ചെയ്യാന്‍ പോവുകയും വേണം .സത്യം  പറഞ്ഞാല്‍ ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥ. അവിടത്തെ സാറു പലപ്പോഴും ചോദിച്ചിട്ടുണ്ട് .താല്പര്യമില്ലേ എന്നൊക്കെ . അത്രക്ക് പരിതാപകരമായിരുന്നു എന്‍റെ അവസ്ഥ . ഇപ്പോ അതെല്ലാം മാറി, ഇനി ശക്തമായി ഞാന്‍ മുന്നോട്ട് വരും നോക്കിക്കൊ !  അതിന്‍റെ ചെറിയ്യോരു എക്സാമ്പിള്‍ ആണ് ഈ ബ്ലോഗ് തുടങ്ങാന്‍ കാരണം.ഇനി ഈ ബ്ലോഗില്‍ വീഡിയോ ഇടാന്‍ പഠിക്കണം പക്ഷേ എന്‍റെ ഹര്‍ഡിസ്കിലാണ് ആ വീഡിയോ ഉള്ളത് .അത് ഒരവശ്യത്തിന് പുറത്തു പോയിരിക്കുകയാ.വന്നലുടനെ വീഡിയോ ചെയ്യാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5