april 10

ഇന്ന് രാവിലെ എഴുനേറ്റ് പള്ളിയിൽ പോയി. പാല് വാങ്ങിച്ചില്ല. അതുമാത്രമല്ല മമ്മി ഇന്ന് പള്ളിയിൽ വന്നില്ല. മമ്മി ക്കു ഇന്ന് രമ്യയുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി കൊടുക്കണം എന്നുണ്ടായിരുന്നു. അത് എന്തായാലും പറ്റിയില്ല. ദൈവഹിതമെങ്കിൽ next week നോക്കാം. Editing പണി കുറച്ചുണ്ടായിരുന്നു. കൊറേ ചെയ്തു ബാക്കിയെന്തായാലും നാളെ.
 ദൈവത്തിനു ഒന്നും അസാധ്യമല്ല എനിക്ക് ഒന്നും കൂടി ബോധ്യമാവുന്നു. ഞാൻ ആഗ്രഹിച്ചത് പോലെയൊക്കെ വഴി നടത്താൻ എന്റെ ദൈവത്തിനു കഴിയുന്നുണ്ട്. രമ്യയുടെ കേസിൽ ദൈവത്തിനു ചെറുതായിയൊന്നു പാളം തെറ്റിയോ എന്നെനിക്കു തോന്നിയാലും എല്ലാം അറിയുന്നത് എന്റെ കർത്താവിനാണ്. എന്നെ പൂർണമായി കർത്താവിനു അറിയാം.
 ഞാൻ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞത് അനവസരത്തിലാണെന്നു അറിയാം എന്നാലും ആ അവസ്ഥയിൽ ഞാൻ കള്ളം പറയില്ലലോ. എന്റെ ഇഷ്ടം തുറന്ന് പറയാൻ കിട്ടിയ വേറൊരു അവസരവും ഇനി കിട്ടിയെന്നു വരില്ല. അത് കൊണ്ട് പറഞ്ഞു. അത്രേയുള്ളൂ. ഇനിയിപ്പോ വേറൊരു അവസ്ഥയിൽ ഞാൻ പറഞ്ഞാ അവള് വെറും കളിയായിട്ട് എടുത്താലോ? എന്റെ പപ്പയുണ്ടായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായിട്ടും ഇഷ്ടം ഇങ്ങനെ direct ആയി പറയില്ലായിരുന്നു. വലിയൊരു ശൂന്യതയായി പോയി ഇപ്പോൾ 🌚🌚.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

jan 3 2022

aug 12

may 5