പോസ്റ്റുകള്‍

OCT 11

 ഇന്ന് ഞാന്‍ വീട്ടിലെത്തി ഉച്ചക്ക് ശേഷമാണ് വന്നത് .മമ്മിക്ക് നല്ല കുറവുണ്ട് .അത് മാത്രമല്ല നാളെ എഡിറ്റു ചെയ്യാന്‍ രാവിലെ പോണം .അതിനു മുന്പ്പ് രാവിലെ പാല് വാങ്ങിക്കണം .

oct6

ഇന്ന് രാവിലെ വീട്ടിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ അതി കാലത്തെ ഞാനിറങ്ങി. നമ്മുടെ ഷാജിലാൽ ഡോക്ടറുടെ അടുത്തു പോയി. അപ്പൊ ഡോക്ടർ പറഞ്ഞു ഇത് അസിസ്റ്റന്റ് സർജൺ തസ്തികയിലുള്ള ഒരു ഡോക്ടറടുത്തു നിന്ന് വാങ്ങിക്കണമെന്ന്.അതിൻപ്രകാരം ഞാൻ നെടുമങ്ങാട് ഹോസ്പിറ്റലിൽ 3/4 സർജന്മാരെ കാണിച്ചു. പക്ഷേ അവരാരും sign ചെയ്തു തന്നില്ല. പിന്നീട് ചേട്ടൻ പറഞ്ഞതനുസരിച്ചു വീണ്ടും ഷാജിലാൽ ഡോക്ടറടുത്തു പോവുകയും. ഡോക്ടർ പറഞ്ഞതനുസരിച്ചു ശക്തിപുരത്തുള്ള ഡോക്ടറാടുത്തു പോവുകയും ചെയ്തു. ഇടയ്ക്കു വെച്ച് petrol തീർന്നു. പിന്നെ മാമ്മൻ പോയി petrol വാങ്ങിച്ചോണ്ട് വന്നു.അതിനുശേഷം നമ്മൾ ഡോക്ടറുടെ അടുത്ത് പോയി certificate വാങ്ങിച്ചു. ഞാൻ നെടുമങ്ങാട് വന്നതും ഒരു bus കിട്ടി.12.50തിന് നേരെ സ്റ്റാൻഡിൽ എത്തി. ഓട്ടോ പിടിച്ച് നേരെ ചാലയ് ഗേൾസ്സ് സ്കൂളിൽ. ഉച്ചക്ക് ബിരിയാണി +lime. എനിക്കിഷ്ടപെട്ട പരിപാടി എന്താന്ന് വെച്ചാൽ waiting ലിസ്റ്റിൽ ഉള്ളവരെയും വിളിച് എനിക്ക് മുന്നിൽ എത്തിയപ്പോ ആ സീറ്റ്‌ ഫുള്ളായി. എന്നിട്ട് ഞാൻ bus കേറി വേളിയിൽ പോകുന്ന റൂട്ടിൽ വന്നിറങ്ങി.100 മീറ്റർ നടന്നു അപ്പൊ അതാ വരുന്നു ഒരാൾ Jose pastor. എന്നെ കണ്ടു. ഇ...

aug 12

ഇന്ന് ലക്കിയെ(ഇഷാൻ ) കാണാൻ പോയ ദിവസം. എന്റെ പെങ്ങടെ മോനാണ് ലക്കി. വളരെ സുന്ദരൻ സുമുഖൻ. എന്റെ ലക്കിയേ പറ്റി വർണിക്കാൻ വാക്കുകൾ പോരാ. നമ്മൾ ചെന്ന നേരം ഉറങ്ങുകയായിരുന്നു. പിന്നെ എന്റെ ചേച്ചിയെ പലരും കുറ്റം വിധിക്കുന്നത് കണ്ട്, മമ്മി തിരിച്ചു പറയുന്നതും കേട്ട്. ഒരു കാര്യമോർത്താൽ എല്ലാവർക്കും നന്ന്. എന്റെ ചേച്ചിയെ പറ്റി വല്ല കുറ്റവുമുണ്ടെങ്കിൽ നമ്മൾ പറഞ്ഞോളാം നമ്മൾ സഹിച്ചോളം അതിനിടക്ക് പുറത്തീന്ന് ആരുടെയും ഇടപെടലും വേണ്ടാ കേട്ടോ.

august 30

ഇന്ന് ചേച്ചിയുടെ b'day ആണ് .ചേച്ചിയെ വിളിക്കണം .ഇന്ന് ചര്‍ച്ചില്‍ പോയി .ബൈബിള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പോകണം .വൈകീട്ട് യൂത്ത് ബോയ്സിന്റെ മീറ്റിങ്ങുമുണ്ട് .രാവിലെ ക്ലാസ് അറ്റെന്‍ഡ് ചെയ്തു പക്ഷേ വൈകിട്ടത്തെ യൂത്ത് മീറ്റിങ് അറ്റെന്‍ഡ് ചെയ്യാന്‍ പറ്റിയില്ല .യോശുവയും പഠിപ്പിക്കാന്‍ പോകാന്‍ പറ്റിയില്ല .മഴ + എനിക്കു കുറച്ചു ക്ഷീണം . ഞാന്‍ ദൈവത്തോട് പറയുന്ന ഒരു കാര്യമാണ് istamallenkil തരല്.വെറുതെ എന്നെ കുഴിയില്‍ കൊണ്ട് ചാടിക്കലു.ഞാന്‍ ഇതുവരെ അവളുടെ പിറക്കെ നടന്നിട്ടില്ല . പക്ഷേ ദൈവമേ ഒന്നോര്‍ക്കണം .മര്യാദക്ക് നടന്ന എന്നെ പിടിച്ച് കുഴിയില്‍ ചാടിക്കുമോ ? 

aug 19

ഇന്നലെ ദൈവം സംസാരിച്ചു എന്റടുത്തു. ജോഷുവക്ക് ട്യൂഷൻ എടുക്കാൻ പറഞ്ഞു. ശനിയാഴ്ച മുതൽ തുടങ്ങാൻ കർത്താവ് പറഞ്ഞതനുസരിച് ഞാൻ തീരുമാനം എടുത്തു.  Maths ആണ് ആദ്യം എടുക്കാൻ തീരുമാനിച്ചത്. Ap യാണ്‌, അതൊക്കെ എനിക്ക് നിസാരമല്ലേ?അത് അവനു.പഠിപ്പിക്കേണ്ട രീതി എന്താണെന്നു എന്റെ മനസിലൊരു രൂപമുണ്ട്.

aug 9

ഇന്നെന്തായാലും പരിശുദ്ധത്മാവ് സംസാരിച്ചു. ഞാൻ ആ instantil തന്നെ മറ്റുള്ളവർക്ക് msg അയച്ചു. ഞാൻ പറഞ്ഞതാണല്ലോ പരിശുദ്ധമാവ് സംസാരിച്ചാൽ ആ സമയത്തു തന്നെ youthil ഉള്ള എല്ലാ കുട്ടികൾക്കും msg അയക്കുമെന്ന്. എന്റെയുള്ളിലാണ് ദൈവം. എന്റടുത്തു ദൈവം സംസാരിക്കുമ്പോൾ പലപ്പോഴും slang തെറ്റി പോകുന്നതായി എനിക്കുവാനുഭവപെടാറുണ്ട്. അപ്പോൾ എന്റെ ഭാഷക്ക് അല്പം കൂടി standard വരുന്നത് പോലെ. എന്റെ ചിന്ത ദൈവത്തെ കുറിച്ച് മാത്രം ആകുന്നതു പോലെ.

august 7

ഞാൻ കാത്തിരിക്കുന്നത് വെറുതെ എന്ന് തോന്നുന്നു. എന്റെ ദൈവത്തെ ഞാൻ അവിശ്വസിക്കണോ. ആരും എന്റെ വിഷയത്തെ serious ആയി കാണാത്തതു എന്നിൽ ചെറിയ വേദനയുണ്ടാക്കുന്നുണ്ട്. അല്ലാതെ ഞാൻ kfm youthimpactil ഇപ്പോം ഇല്ലാ. അതൊന്നും അല്ല എന്നെ വേദനിപ്പിക്കുന്നത്.