പോസ്റ്റുകള്‍

nov 14

ഇന്ന് ആർച്ചയുടെ b'day. പക്ഷേ അതൊന്നും കൊണ്ടല്ല ഞാനിത്ര സന്തോഷവാനായി ഇരിക്കുന്നെ. ഇന്ന് churchil പോയി അവൾ ഇട്ടേക്കുന്നത് എന്റെ favourite കളർ. Light rose/ pink കളർ. ഇനി എനിക്ക് ഇഷ്ടമായതു കൊണ്ടാണോ ആ കളർ ഇട്ടതെന്നു  അറിയില്ല. എന്തായാലും കാണാൻ നല്ല ഭംഗി. Aunty + മാമ്മനോട് ഒരു കാര്യമേ പറയാനുള്ളു. ദൈവഹിത പ്രകാരം സഞ്ചരിക്കുക. എന്തായാലും ഞാൻ അവളെ തന്നെ കെട്ടൂ. അക്കാര്യത്തിൽ എനിക്കുറപ്പുണ്ട് വാക്ക് പറഞ്ഞ ആള് തന്നെയാ അതിന് കാരണം. ദൈവത്തിനു എതിരായി ആന്റിയും മാമ്മനും സഞ്ചരിക്കത്തില്ല എന്ന് തന്നെയാ  എന്റെ വിശ്വാസം.         ഇന്ന് jose pastor പ്രസംഗിച്ചതിൽ ഇടതുപക്ഷത്തെ ചെറുതായൊന്നു അധികം കുത്തിയോ എന്ന doubt  ഉണ്ട്. ഒരു pastor അങ്ങനെ പക്ഷം പിടിക്കനുള്ള സാധ്യത യുണ്ട് എന്ന ആശങ്കയുണ്ട് എന്ന് പറഞ്ഞപോൾ അത് വെറുമൊരു example പറഞ്ഞതാണെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ശരണ്യരെടുത്തു മാപ്പ് പറയാൻ പറ്റിയില്ല.

nov 13

ഇന്ന് shine പാസ്റ്ററുടെ ആദ്യത്തെ മെസേജ് ആയിരുന്നു . ഞാന്‍ ഇന്നലെ iron ചെയ്തപ്പോള്‍ ചിന്തിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നത്തെ msg മുഴുവന്‍. നേരത്തെ ramsharath പറഞ്ഞ മെസ്സെജും ഇപ്രകാരമായിരുന്നു. എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.നാളെ ആര്‍ച്ചയുടെ b'day ആണ്. ആര്‍ച്ച ആരെന്നായിരിക്കും നീ ഇപ്പോ ചിന്തിക്കുന്നത് ? എന്തായാലും ഞാനാ കാര്യമൊക്കെ പറയും സമയമാവട്ടെ . ഒരു പള്ളിയിലെ മീഡിയ ജോലി നോക്കുന്ന എനിക്കു എന്തു വരുമാനം ,എനിക്കു സര്‍ക്കാര്‍ ജോലി ഇല്ലല്ലോ . ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ ,എനിക്കു ഈ സര്‍ക്കാര്‍ ജോലി എന്നു പറഞ്ഞാല്‍ ഒട്ടും ഇഷ്ടമില്ലാത്ത  ഒരു സംഭവമാ .സര്‍ക്കാര്‍ ജോലിയോടുള്ള വെറുപ്പ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെയാ . എന്‍റെ പപ്പയ്ക്ക് സര്‍ക്കാര്‍ ജോലി തന്നെ എന്നുള്ളത് സത്യം തന്നെ.അത് സെന്‍ട്രല്‍ govtജോലി .അത് വല്യ കുഴപ്പമൊന്നുമില്ല . ഞാന്‍ ചര്‍ച്ചില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ അതിനു വേറെ ചില കാരണമുണ്ട്. അത് വെറും പണവും നിന്നെയും കണ്ടിട്ടല്ല ഞാന്‍ ചര്‍ച്ചില്‍ ആയിരിക്കുന്നെ . നിന്നെ തന്നെ എനിക്കു വേണമെന്ന് ഞാന്‍ വാശി പിടിക്കുന്നത് കര്‍ത്താവിന്  ഉദ്ദേശമ...

OCT 11

 ഇന്ന് ഞാന്‍ വീട്ടിലെത്തി ഉച്ചക്ക് ശേഷമാണ് വന്നത് .മമ്മിക്ക് നല്ല കുറവുണ്ട് .അത് മാത്രമല്ല നാളെ എഡിറ്റു ചെയ്യാന്‍ രാവിലെ പോണം .അതിനു മുന്പ്പ് രാവിലെ പാല് വാങ്ങിക്കണം .

oct6

ഇന്ന് രാവിലെ വീട്ടിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ അതി കാലത്തെ ഞാനിറങ്ങി. നമ്മുടെ ഷാജിലാൽ ഡോക്ടറുടെ അടുത്തു പോയി. അപ്പൊ ഡോക്ടർ പറഞ്ഞു ഇത് അസിസ്റ്റന്റ് സർജൺ തസ്തികയിലുള്ള ഒരു ഡോക്ടറടുത്തു നിന്ന് വാങ്ങിക്കണമെന്ന്.അതിൻപ്രകാരം ഞാൻ നെടുമങ്ങാട് ഹോസ്പിറ്റലിൽ 3/4 സർജന്മാരെ കാണിച്ചു. പക്ഷേ അവരാരും sign ചെയ്തു തന്നില്ല. പിന്നീട് ചേട്ടൻ പറഞ്ഞതനുസരിച്ചു വീണ്ടും ഷാജിലാൽ ഡോക്ടറടുത്തു പോവുകയും. ഡോക്ടർ പറഞ്ഞതനുസരിച്ചു ശക്തിപുരത്തുള്ള ഡോക്ടറാടുത്തു പോവുകയും ചെയ്തു. ഇടയ്ക്കു വെച്ച് petrol തീർന്നു. പിന്നെ മാമ്മൻ പോയി petrol വാങ്ങിച്ചോണ്ട് വന്നു.അതിനുശേഷം നമ്മൾ ഡോക്ടറുടെ അടുത്ത് പോയി certificate വാങ്ങിച്ചു. ഞാൻ നെടുമങ്ങാട് വന്നതും ഒരു bus കിട്ടി.12.50തിന് നേരെ സ്റ്റാൻഡിൽ എത്തി. ഓട്ടോ പിടിച്ച് നേരെ ചാലയ് ഗേൾസ്സ് സ്കൂളിൽ. ഉച്ചക്ക് ബിരിയാണി +lime. എനിക്കിഷ്ടപെട്ട പരിപാടി എന്താന്ന് വെച്ചാൽ waiting ലിസ്റ്റിൽ ഉള്ളവരെയും വിളിച് എനിക്ക് മുന്നിൽ എത്തിയപ്പോ ആ സീറ്റ്‌ ഫുള്ളായി. എന്നിട്ട് ഞാൻ bus കേറി വേളിയിൽ പോകുന്ന റൂട്ടിൽ വന്നിറങ്ങി.100 മീറ്റർ നടന്നു അപ്പൊ അതാ വരുന്നു ഒരാൾ Jose pastor. എന്നെ കണ്ടു. ഇ...

aug 12

ഇന്ന് ലക്കിയെ(ഇഷാൻ ) കാണാൻ പോയ ദിവസം. എന്റെ പെങ്ങടെ മോനാണ് ലക്കി. വളരെ സുന്ദരൻ സുമുഖൻ. എന്റെ ലക്കിയേ പറ്റി വർണിക്കാൻ വാക്കുകൾ പോരാ. നമ്മൾ ചെന്ന നേരം ഉറങ്ങുകയായിരുന്നു. പിന്നെ എന്റെ ചേച്ചിയെ പലരും കുറ്റം വിധിക്കുന്നത് കണ്ട്, മമ്മി തിരിച്ചു പറയുന്നതും കേട്ട്. ഒരു കാര്യമോർത്താൽ എല്ലാവർക്കും നന്ന്. എന്റെ ചേച്ചിയെ പറ്റി വല്ല കുറ്റവുമുണ്ടെങ്കിൽ നമ്മൾ പറഞ്ഞോളാം നമ്മൾ സഹിച്ചോളം അതിനിടക്ക് പുറത്തീന്ന് ആരുടെയും ഇടപെടലും വേണ്ടാ കേട്ടോ.

august 30

ഇന്ന് ചേച്ചിയുടെ b'day ആണ് .ചേച്ചിയെ വിളിക്കണം .ഇന്ന് ചര്‍ച്ചില്‍ പോയി .ബൈബിള്‍ പഠിപ്പിക്കുന്ന ക്ലാസില്‍ പോകണം .വൈകീട്ട് യൂത്ത് ബോയ്സിന്റെ മീറ്റിങ്ങുമുണ്ട് .രാവിലെ ക്ലാസ് അറ്റെന്‍ഡ് ചെയ്തു പക്ഷേ വൈകിട്ടത്തെ യൂത്ത് മീറ്റിങ് അറ്റെന്‍ഡ് ചെയ്യാന്‍ പറ്റിയില്ല .യോശുവയും പഠിപ്പിക്കാന്‍ പോകാന്‍ പറ്റിയില്ല .മഴ + എനിക്കു കുറച്ചു ക്ഷീണം . ഞാന്‍ ദൈവത്തോട് പറയുന്ന ഒരു കാര്യമാണ് istamallenkil തരല്.വെറുതെ എന്നെ കുഴിയില്‍ കൊണ്ട് ചാടിക്കലു.ഞാന്‍ ഇതുവരെ അവളുടെ പിറക്കെ നടന്നിട്ടില്ല . പക്ഷേ ദൈവമേ ഒന്നോര്‍ക്കണം .മര്യാദക്ക് നടന്ന എന്നെ പിടിച്ച് കുഴിയില്‍ ചാടിക്കുമോ ? 

aug 19

ഇന്നലെ ദൈവം സംസാരിച്ചു എന്റടുത്തു. ജോഷുവക്ക് ട്യൂഷൻ എടുക്കാൻ പറഞ്ഞു. ശനിയാഴ്ച മുതൽ തുടങ്ങാൻ കർത്താവ് പറഞ്ഞതനുസരിച് ഞാൻ തീരുമാനം എടുത്തു.  Maths ആണ് ആദ്യം എടുക്കാൻ തീരുമാനിച്ചത്. Ap യാണ്‌, അതൊക്കെ എനിക്ക് നിസാരമല്ലേ?അത് അവനു.പഠിപ്പിക്കേണ്ട രീതി എന്താണെന്നു എന്റെ മനസിലൊരു രൂപമുണ്ട്.