പോസ്റ്റുകള്‍

മേയ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

may 22

നാളെ ഞാനാണ് morning prayer. രാവിലെ എഴുന്നേറ്റ് kfmil പോകണം. ഞാൻ നാളെ msg ചോദിച്ചു അത് കിട്ടുമോയെന്തോ? കിട്ടിയാൽ കൊള്ളാം സാധനവും ഞാൻ തയ്യാറാക്കിയിട്ടുണ്ട്. ഞാൻ സാധാരണ morning msg പറയാറുണ്ട് ഗ്രൂപ്പിൽ. അതിൽ ഒന്ന് ഞാൻ തയാറാക്കി but no luck. Better luck next time.

may 17

Today youth camp 2nd day. ഇനിയെന്തായാലും ഞാൻ രമ്യയെ നോക്കിയില്ല. Pastor ഇന്നലെ seminaril പറഞ്ഞ കാര്യം ഞാൻ നന്നായി നിവർത്തീകരിച്ചു. ഞാൻ അല്ലെങ്കിലും ക്യാമ്പിന് വന്നത് അവളെ നോക്കിയല്ല. പിന്നെ അവൾ ഇട്ട അതേ colour dress തന്നെ ഞാൻ ഇടണമെന്ന് കൃപദാസിനു എന്താ ഇത്ര മോഹം. ഞാൻ എന്തായാലും നാളെ എന്റെ favourite rose കളർ dress തന്നെ ഇടും. ഞാൻ എന്തു കൊണ്ടാണ് ഇടുന്നെന്നു ആരും ചോദിക്കരുത്. അവളും ആ കളർ dress തന്നെയാവുമോ ഇടുന്നത്. ഇന്നവൾക്ക് എന്തോ ദൂത് കിട്ടിയായിരുന്നു. പക്ഷേ അതെന്താണെന്നു മനസിലാക്കാൻ എനിക്ക് പറ്റിയില്ല. എന്നെ പറ്റിയോ എന്റെ എന്തെങ്കിലും കാര്യത്തെ പറ്റിയോ, മേനായിട്ട് വാഗ്ദ്ധത്വം അതിനെ പറ്റിയാണോ എന്നും അറിഞ്ഞുകൂടാ.

may 16

ഇന്ന് ഞാൻ മൂന്നു ദിവസത്തെ യൂത്ത്ക്യാമ്പിന് പോവുകയാണ്. വട്ടപ്പാറ ymca ഹാളിൽ വെച്ചാ പരിപാടി. എന്റെ സ്കൂൾനടുത്തു കൂടി പോവുന്നു. യൂത്ത്പിള്ളേരെ മൊത്തം നടത്തേണ്ട ചുമതല എനിക്കും രമ്യക്കുമായിരിക്കും. Contactil നിന്ന് അവളെ പേര് ഒന്ന് change ചെയ്യണ്ടതായിട്ടുണ്ട്. ഇനിയിപ്പോ ധൈര്യമായി mine എന്ന് save ചെയ്യാമല്ലോ. അതേ, നേരത്തെ മുതൽ അവൾ എന്റെതാണല്ലോ. അതേ അവൾ എന്റേത് തന്നെയാ. ഞാനൊരിക്കലും അതിൽ നിന്ന് വ്യതിചലിക്കത്തില്ല. ഇനിയൊരിക്കലും എന്റടുത്തു change ചെയ്യാൻ പറയരുത്. അത് ആരായിരുന്നാലും.

May 15

ഇന്ന് ഞായറാഴ്ച ഞാൻ പാലൊന്നും വാങ്ങിക്കാതെ ഒരുങ്ങി പള്ളിയിൽ പോയി. നാളെ youthcamp ആണ്. അതിന് രൂപ കൊടുത്തു. വീണ്ടും വീണ്ടും എന്റെ മനസ്സ് കരുത്താർജിക്കുന്നൊണ്ട്. ഇപ്പോൾ അവളെ തന്നെ കെട്ടണമെന്നാഗ്രഹം ശക്തി പ്രാപിക്കുന്നു.   ഇന്നത്തെ യൂത്ത്മീറ്റിംഗിൽ എന്റെ ഡയലോഗ് കൊറച്ചു കടന്ന് പോയോ എന്നാ ഇപ്പോൾ. പക്ഷേ അങ്ങനെ കടന്ന് പോയത് കൊണ്ട് എന്റെ വലിയൊരു തെറ്റിദ്ധാരണ മാറി കിട്ടി. എന്താന്നെന്നു ഇതിൽ പറയുന്നില്ല, പക്ഷേ Rijo bro എന്നെ വിളിച്ചിരുന്നു എന്ന് പറയുമ്പോൾ കൊറച്ചു മനസിലാകുമെന്നു തോന്നുന്നു. ഇനിയവൾ light rose colour ഡ്രെസ്സ് ഇടുമോ? ഛേ! ഇപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.  ഞാൻ അങ്ങനെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഒരു കാര്യവും കൂടി  എനിക്ക് മനസിലായി. ദൈവം തരുമെന്ന് വാക്ക് പറഞ്ഞെങ്കിൽ തരും. ഉത്തരവാദിത്വം ദൈവത്തിനാണ് . വാക്ക് പറഞ്ഞവൻ മാറുകില്ല.

may 11

ഞാൻ ദൈവത്തോട് പറഞ്ഞതല്ലേ എന്നെ വെറുതെ മോഹിപ്പിക്കരുതെന്നു. ഇനി നോക്കിക്കോ. ദൈവം എന്നെ മാറ്റാൻ നോക്കേണ്ടാ. ഞാൻ മാറത്തും ഇല്ല. ഇനി എനിക്ക് പരാതിയുള്ളത് ദൈവത്തോട് മാത്രം.      വാക്ക് പറഞ്ഞവൻ മാറിടുമോ?  എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ ഇനി മാറില്ല. എനിക്ക് എന്റെ അപ്പനോട് ഇപ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നു. എന്തായാലും അവൻ എന്നെ കുഴിയിൽ കൊണ്ട് പോയി ചാടിച്ചില്ലലോ. അത് തന്നെ വലിയ കാര്യം. ഇപ്പൊ എനിക്ക് മനസ്സിലാകുന്നുണ്ട്, ചേട്ടന്റെ അടുത്ത് വിവരം എത്തിയ വഴി. ആ route specific ആയി ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്. ഇനിയിപ്പോ aunty വിളിച്ചോ ഇല്ലയോ എന്ന് മാത്രമേ അറിയാനുള്ളു.  അതും ചോദിച്ചു. അപ്പൊ ആന്റി വിളിച്ചു എന്നത് സത്യം തന്നെ. എന്റെ വാക്കിൽ കൂടുതലായി ഞാൻ ഒറച്ചു നിൽക്കും. അതിന് ദൈവത്തിനു പരാതിയൊന്നും കാണത്തിലായിരിക്കും. എന്നാലും എന്നെ പോലെ ഉറച്ച ഹൃദയമുള്ളവനെ അത്ര പെട്ടന്നൊന്നും തോല്പിക്കാൻ കഴിയില്ല. 

may 7

എന്തുകൊണ്ടാ എനിക്ക് ഭയം ഇല്ലാത്തതു എന്നറിയോ? പറഞ്ഞവൻ അത്രയ്ക്ക് വിശ്വസ്ഥനായതു കൊണ്ടാ കേട്ടോ. പറഞ്ഞത് മനുഷ്യ നാവായിരുന്നേൽ ഞാൻ സംശയിച്ചേനെ 

may 6

ഇന്ന് ദോശ from മണ്ണുടൻ കട. അവിടത്തെ ചമ്മന്തി super. രാവിലെ പപ്പൂസിനെ ഒന്ന് കുളിപ്പിക്കണം.പള്ളിയിൽ പോണം പപ്പൂസിനെ ഞാൻ കുളിപ്പിച്ചില്ല. ഞാൻ രാവിലെ പള്ളിയിൽ പോയി. ഇന്ന് രമ്യ വന്നോ ഇല്ലയോ എന്ന് ഞാൻ നോക്കിയത് പോലും ഇല്ല.

april 20

ഇന്ന് രാവിലെ എണിറ്റു വർക്കിന്‌ പോയി. ഇന്ന് പപ്പയുടെ family പെൻഷൻ വന്നോ ഇല്ലയോ എന്ന് check ചെയ്യാൻ ഞാൻ ഡെബിറ്റ് card കൂടി മമ്മിയുടെ കയ്യിൽ നിന്ന് വാങ്ങിച്ചു. രാവിലെ work ചെയ്തു ഉച്ചക്കു ചോറ് കഴിക്കാൻ പോയി. തിരിച്ചു വന്നു അപ്പോൾ shiju pastor പോയിരിക്കുന്നത് കണ്ടു. ഞാൻ കൊറച്ചു work complete ചെയ്ത് ഞാനിറങ്ങി. ഇനി എടിഎമ്മിൽ പോകണം. പോയി ₹5000ആദ്യം +₹400 എടുത്തു.₹200 petrol+₹60 sarbath(കടമെല്ലാം തീർത്തു )+₹150 (പറോട്ട + ചിക്കൻ ഫ്രൈ )+ വെള്ളൂർക്കോണം കടയിലെ കടവും തീർത്തു+200 +something എന്റെ കയ്യിലും 

may 5

ഇന്ന് vbsന്റെ സമാപന ദിവസമാണ്. Food നമ്മള് kfmine ഏൽപ്പിക്കണം.എല്ലാവരും കൊണ്ട് വന്നു. രമ്യ & family വന്നത് കുറച്ച് താമസിച്ചാണ്. നമ്മൾ രാവിലത്തെ ഡ്രിങ്ക്സും കുക്കിസ്സും കഴിച്ച് കഴിഞ്ഞപ്പോളാണ്. Aunty &പിള്ളേർസ് വരുന്നത്. അവര് വന്നാൽ cookies മാറ്റിവെച്ചേക്കാൻ ഞാൻ പറഞ്ഞിരുന്നു. അത് ഞാൻ ആന്റിയുടെ അടുത്ത് പറഞ്ഞപ്പോൾ ഒരു താല്പര്യക്കുറവ് പോലെ.            ഹ് ഹ്‌.... ഞാനിപ്പോ എന്താ പറയുക അതിനെ. ഞാൻ ഇനിയും പഴയ തീരുമാനത്തിലോട്ട് പോകേണ്ടി വരുമോ. എനിക്കതിൽ ഒരു മടിയും ഇല്ല. 100 % perfect ആയ മനുഷ്യരെ ലോകം കൈക്കൊള്ളു. പക്ഷേ എന്റെയീ ബലഹീനതയിലും താങ്ങുന്ന, നടത്തുന്ന, കൈകൊള്ളുന്ന ഒരു ദൈവം എനിക്കുണ്ട്. അത് മതി എനിക്ക് ജീവിക്കാൻ. ഇനിയിപ്പോ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും ഞാൻ kfm വിട്ട് മാറി നിൽക്കുമെന്ന് എന്റെമോൾ സ്വപ്നത്തിൽ പോലും ചിന്തയ്ക്കണ്ടാ.എനിക്ക് വലുത് വാക്കാണ്.     

may 4

രമ്യ എന്നെ whatsappil block ചെയ്തു. Good നല്ല വ്യക്തിത്വം പക്ഷേ നിനക്ക് മാത്രമേ നല്ല വ്യക്തിത്വമുള്ളൂ എന്ന് കരുതരുത്. അവിചാരിതമായിട്ടുപോലും നിന്റെ പുറകെ നടക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. ദൈവം തരുന്നെങ്കിൽ തരട്ടെ. അല്ലാതെ ഞാൻ ഈ കാര്യത്തിൽ എന്തു പറയാനാണ്? ഒരു കാര്യം കൂടി പറയട്ടെ. ഈ കാര്യത്തിൽ അതിന്റെ  പൂർണ്ണ ഉത്തരവാദിത്വം പരിശുദ്ധാത്മാവിനാണ്. അങ്ങനെ പറയാൻ പരിശുദ്ധാത്മാവിന് ഉത്തരവാദിത്വം   ഉണ്ടെങ്കിൽ അത് നടത്തേണ്ടതിന്നും പരിശുദ്ധാത്മാവാണ്.                        ഇന്ന് വേറൊരു പോസിറ്റീവ് response കിട്ടിയ ദിനം . അതെന്തുവാ വൈകീട്ട് ചായ കുടിക്കാന്‍ സമയം അവളൊരു ഗ്ലാസ്സ് എടുത്തു ചായ വാങ്ങിക്കാന്‍ തൊടങ്ങിയ നേരത്ത് ,ആ ഗ്ലാസില്‍ ചായ എനിക്കു തന്നു അപ്പോ മാമ്മന്‍ രെമ്യയോട് പറയുന്നതു കേട്ടു ,സാരമില്ലന്നു ഇനിയിപ്പോ ഒന്നു തന്നെയല്ലേ  എന്നു. ഞാന്‍ സൌമ്യനായി ചായ ഗ്ലാസ്സ് വാങ്ങിച്ചു .അവളൊന്നു ചിരിക്കുന്നതും കണ്ടു .                      ഞാന്‍ പക്ഷേ ഗൌരവം വിട്ടില്ല കേട്ടോ . ഞാനിന്നലെ പറഞ്ഞില്ലേ ഞാന്‍ അവളെ ഒന്നു നോക്കുകയോന്നും ഇല്ലാന്ന്. അത് ഞാന്‍ പൂര്‍ണമായി പാലിച്ചു. ഇങ്ങനെ വാക്ക് പാലിക്കുന്നവരെയാ എനിക്കിഷ്ടം

may 3

രാവിലെ പാലോണ്ടായിരുന്നു അത് കൊണ്ട് ചായ ഇട്ടു കുടിച്ചു കഴിഞ്ഞ് പാൽ വാങ്ങിച്ചു പിന്നെ ദോശ from മുതുകുളം കട. 

May 2

നമ്മുടെ churchil vbs തുടങ്ങുന്ന ദിവസം. ഇന്ന് രാവിലെ morning പ്രയറും ആരംഭിക്കുകയാ. പറ്റുമെങ്കിൽ അതൊന്നു കാണാൻ പോകണം. ഞാൻ ഇട്ട വേഷം ശെരിയാവുമോയെന്തോ? പുറമേക്കാൾ ഉപരി അകം നല്ലതായിരിക്കണം എന്ന ചിന്ത ഉള്ളവനാ ഞാൻ. ഇനി dress ചെയ്തു പോവാൻ നിന്നാൽ താമസിക്കും. അത് കൊണ്ട് ഞാനിറങ്ങുന്നു. രാവിലെ morning പ്രയറിനു പോയി in ബർമുഡ. എനിക്കെന്തായാലും ലോകക്കാർ എന്തു പറയുന്നുവെന്നറിയണ്ടാ. എന്റെ കർത്താവ് തന്ന ദർശനത്തോടെ ഞാൻ മുൻപോട്ട് കാല് വെച്ചു. അതിൽ പങ്കെടുത്തു വീട്ടിൽ 7.30ക്കു എത്തി.  ഇന്നും വീണ്ടുമൊരു പോസിറ്റീവ് responce കിട്ടിയ ദിവസം. അവളുടെ dress ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട rose colour in പാന്റ്സ് +വയലറ്റ് colour top. ഞാൻ നേരെ തിരിച്. വയലറ്റ് colour പാന്റ്.+പ്രിയപ്പെട്ട rose colour shirt. കൊച്ചു പിള്ളേർ ഗെയിം കളിക്കാൻ പറഞ്ഞപ്പോ ശരണ്യയും participate ചെയ്യുന്നു. ഞാൻ അതുപറഞ്ഞു അവളെ കളിയാക്കി. കൊച് പിള്ളേരെടുത്താ കളിക്കാൻ പറഞ്ഞത്. പിന്നെ മുതുക്കിയായ നീ എന്തിനാ കളിക്കുന്നെ എന്ന് പറഞ്ഞാ കളിയാക്കിയേ! രമ്യ ചിരിച്ചോണ്ട് ബാക്കിലോട്ടോളിക്കുന്നത് കണ്ടു. ആ അതെന്തോ ആവട്ട്. ഉച്ചകഴിഞ്ഞ് ഞാൻ പോവാൻ നേരം ദൂരെ നിന്